ആലപ്പുഴ: SDPI നേതാവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ലോക്കല്‍ സെക്രട്ടറിക്കെിരെ നടപടിയെടുത്ത് CPIM
|
ആലപ്പുഴ: എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിക്കൊടുവില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. ചെറിയനാട് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് നിര്‍ബന്ധിത അവധി നല്‍കിയതായി പാര്‍ട്ടി അറിയിച്ചു. ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥന് ലോക്കല്‍ കമ്മിറ്റിയുടെ ചുമതല നല്‍കി.
എസ്ഡിപിഐ നേതാവുമൊത്ത് ഷീദ് നടത്തുന്ന ബിസിനസിനെ ചൊല്ലി ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നത് ജില്ലയിലെ സിപിഎമ്മില്‍ വലിയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് 40 ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയുംചെയ്തു.
ഹോട്ടല്‍ സംരംഭത്തില്‍ ഇദ്ദേഹം എസ്ഡിപിഐ നേതാവിന്റെ പങ്കാളിയാണെന്നാണ് പരാതി. എന്നാല്‍ തനിക്ക് ബന്ധമില്ലെന്നാണ് ഷീദ് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങില്‍ എസ്ഡിപിഐ നേതാക്കളടക്കം പങ്കെടുത്തതോടെയാണ് വിവാദത്തിന് തുടക്കമായത്. ലോക്കല്‍ സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ജയിച്ചതും വിവാദമാവുകയുണ്ടായി.


