02
Jun 2023
Thu
02 Jun 2023 Thu

ഭോപാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാവ് പാര്‍ട്ടിയിലേക്കുള്ള തന്റെ മടങ്ങവരവ് രാജകീയമാക്കി. 400 കാറുകളുടെ അകമ്പടിയോടെയാണ് ബാജിനാഥ് സിങ് തന്റെ കോണ്‍ഗ്രസ് മടങ്ങിവരവ് ആഘോഷിച്ചത്. രാജ്‌നാഥ് സിങ് സര്‍ക്കാരിനെ മറിച്ചിട്ട 2020ലെ ജ്യോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തിലായിരുന്നു ബാജിനാഥ് സിങ് ബിജെപിയില്‍ ചേര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്ന് 300ഓളം കിലോമീറ്റര്‍ അകലെയുള്ള ഭോപാലിലേക്കാണ് ഭാജിനാഥ് സിങ് ഇത്തരമൊരു മടക്കയാത്ര സംഘടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ദിഗ് വിജയ് സിങ് അടക്കമുള്ളവര്‍ ഭാജിനാഥിനെ സ്വീകരിച്ചു. ഭാജിനാഥിനൊപ്പം ബിജെപിയുടെ 15 ജില്ലാതല നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. അകമ്പടി വാഹനങ്ങള്‍ സൈറണ്‍ മുഴക്കിയും ജനങ്ങളെ അഭിവാദ്യം ചെയ്തുമായിരുന്നു ഭാജിനാഥിന്റെ കോണ്‍ഗ്രസിലേക്ക് മടക്കയാത്ര.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക