19
Sep 2025
Sun
19 Sep 2025 Sun
former DGP Jacob Thomas becomes more active in RSS

മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിന്റെ മുഴുസമയ പ്രചാരകനാവുന്നു. എറണാകുളം പള്ളിക്കരയില്‍ ഒക്ടോബര്‍ ഒന്നിന് വിജയദശമി ദിനത്തില്‍ സംഘടിപ്പിക്കുന്ന ആര്‍എസ്എസ് പദസഞ്ചലനത്തില്‍ ഗണവേഷം ധരിച്ച് അദ്ദേഹം പങ്കെടുക്കും. ഇതോടെ ജേക്കബ് തോമസ് ആര്‍എസ്എസില്‍ ഔദ്യോഗികമായി സജീവ പങ്കാളിയാകും
സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ചതിനു ശേഷം 2021ല്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍നിന്നും മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. മുന്‍ ഡിജിപിമാരായ ആര്‍ ശ്രീലേഖ, ടി പി സെന്‍കുമാര്‍ എന്നിവരും നിലവില്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

ALSO READ: അമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസ്സുകാരനെ തലവെട്ടിക്കൊന്നു; അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു