കൊച്ചി: മുസ്ലിം എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (MECA മെക്ക) മുന്‍ സംസ്ഥാന പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വവുമായ എം. അലിയാര്‍കുട്ടി (74) അന്തരിച്ചു.
|
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, പിന്നാക്ക അവകാശ പോരാട്ടങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ദീര്‍ഘകാലം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ഭാര്യ: ലത്തീഫ (മുന്‍ ട്രഷറി സൂപ്രണ്ട്). മക്കള്‍: നൗഫല്‍, ഹസീന.
മരുമകന്‍: സത്താര്‍ കുഞ്ഞ് (പി.കെ. കുഞ്ഞ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍).
മയ്യിത്ത് നമസ്‌കാരവും ഖബറടക്ക ചടങ്ങുകളും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കരുനാഗപ്പള്ളി ചിറ്റുമൂല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Tags: M Aliyarkutty, MECA, MECA State President, Obituary News Malayalam, Karunagappally News, Kochi News, Kerala News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





