തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം.വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു. കേസിന്റെ ശിക്ഷാ വിധിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. ശിക്ഷ മറ്റന്നാളാണ് പ്രഖ്യാപിക്കുക.
|
ഗൂഡാലോചന കുറ്റം തെളിഞ്ഞില്ല
കേസില്‍ ഗൂഡാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നതിന് തെളിവില്ല, കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും വിധിയില്‍ പറയുന്നു. അമ്മയ്ക്കും ഭാര്യക്കും സാക്ഷി മൊഴി കൃത്യമായി രേഖപ്പെടുത്താനായില്ല. ഒന്നാം സാക്ഷിയുടെ മൊഴിയില്‍ കുറ്റകൃത്യം വ്യക്തമാവുന്നില്ല. പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. പ്രോസിക്യൂഷന്‍ പാരജയമെന്നും കോടതി. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല.
സാക്ഷിമൊഴി രേഖപ്പെടുത്തിയതിലും വീഴ്ച്ച
അധികാരമില്ലാത്ത മജിസ്‌ട്രേറ്റ് സാക്ഷി മൊഴി രേഖപ്പെടുത്തി. ഇത് നിയമ വിരുദ്ധമാണെന്ന ഗുരുതര പരാമര്‍ശവും കോടതി വിധിയിലുണ്ട്.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് ആണ് വിധി പറഞ്ഞത്. 20 ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു.
19 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. 2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരുസംഘം വീടിനുമുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടന്നെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞികൃഷ്ണന്‍ ആരോപിച്ചതോടെയാണ് ധനരാജ് വധക്കേസ് വീണ്ടും ചര്‍ച്ചയായത്. പാര്‍ട്ടിവിട്ട കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സി.പി.എമ്മിനെ തോല്‍പ്പിച്ച് നിയമസഭാംഗമാകുകയും ചെയ്തു.
അന്ന് പയ്യന്നൂര്‍ സി.ഐ.യായിരുന്ന വി.രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സി.ഐ.യായിവന്ന എം.പി.ആസാദാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 177 രേഖകളും 33 മെറ്റീരിയല്‍ തെളിവുകളും ഹാജരാക്കി. 2025 സെപ്റ്റംബര്‍ 25-നാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസ് വിസ്താരം തുടങ്ങിയത്.
ഇവര്‍ പ്രതികള്‍
രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു (34), കക്കംപാറയിലെ എം.വിപിന്‍ (34), കക്കംപാറയിലെ എം.വൈശാഖ് (31), ചിറ്റടിയിലെ സി.സുകേഷ് (31), കക്കംപാറയിലെ കെ.വി.പ്രജിത്ത് ലാല്‍ (31), കെ.അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷ് (39), കാങ്കോല്‍ ആലക്കാട്ടെ കെ.എം.ബിജു (44), പയ്യന്നൂര്‍ കാരയിലെ പി.രാജേഷ് കുമാര്‍ (53), രാമന്തളി കക്കംപാറയിലെ കെ.മനൂപ് (32), മൊട്ടക്കുന്നിലെ സി.ഷൈജു (31), കക്കംപാറയിലെ കെ.ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി.രാജീവന്‍ (34), കക്കംപാറയിലെ കെ.മധു (42), തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ എസ്.ആര്‍.അജീഷ് (കണ്ണന്‍-38), ചെറുവത്തൂര്‍ കുട്ടമത്തെ തമ്പാന്‍ മണിയേരി (58), പയ്യന്നൂര്‍ കാരയിലെ രമേശന്‍ കാര (50), കാങ്കോല്‍ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടന്‍-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരന്‍ ലിജിന്‍ (31).
Tags: CV Dhanaraj Murder Case Verdict, Taliparamba Additional Sessions Court, Payyannur Political Murder, BJP RSS Accused Acquitted, V Kunhikrishnan Payyanur, Kannur Politics Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



