22
Nov 2026
Sun
22 Nov 2026 Sun

മലപ്പുറം തിരുവാലിയിൽ പത്തുവയസുകാരിയെ 70കാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച കേസിൽ 46കാരൻ അറസ്റ്റിൽ. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം കുട്ടിയെ വിജയകുമാർ കൊണ്ടുപോകുന്നത് കണ്ട നൗഫൽ പിന്നാലെ എത്തി ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.

പിന്നീട് ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വിവരങ്ങൾ അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജയകുമാറിനെ ഈ മാസം 11ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.

കേസിന്റെ തുടർ അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ മറ്റൊരാൾ പകർത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെയാണ് നൗഫലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പീഡനദൃശ്യങ്ങൾ ഫോണിൽ ഇപ്പോഴും സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക