07
Sep 2026
Mon
07 Sep 2026 Mon
Former MLA Jose Kuttiyani Passes Away

മുന്‍ എംഎല്‍എയും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ 11നായിരുന്നു അന്ത്യം. ദീര്‍ഘകാലം എഐസിസി അംഗവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. 2009ല്‍ എന്‍സിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് ഏറെക്കാലം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ALSO READ: സംസ്ഥാനത്ത് കൊടും ചൂട്; കൂനിന്മേല്‍ കുരുവായി വൈദ്യുതി നിയന്ത്രണം; അതീവ ജാഗ്രതാ നിര്‍ദേശം

ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു.

തുടര്‍ച്ചയായി രണ്ടുതവണ ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. എഐസിസി അംഗം, കെപിസിസി നിര്‍വാഹക സമിതി അംഗം, സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, നാഫെഡ് വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Tags: Jose Kuttiyani, Jose Kuttiyani Passes Away, Former MLA Jose Kuttiyani, Idukki News, Congress Leader Jose Kuttiyani, Kerala Politics New

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക