07
Oct 2023
Mon
07 Oct 2023 Mon

ഉംറ നിർവഹിക്കുന്നതിനായി സൗദിയിലേക്ക് പോവുന്നതിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പിഎഫ്ഐ മുന്‍ പ്രവർത്തകൻ തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സുൽഫി ഇബ്രാഹിം ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയ സുൽഫി പരിശോധനയ്ക്കായി എമിഗ്രേഷൻ വിഭാഗത്തിൽ പാസ്പോർട്ട് നൽകിയപ്പോൾ എൻഐഎയുടെ ലുക്ക്ഔട്ട് നോട്ടിസ് ഉണ്ടെന്ന് കണ്ടെത്തുകയും സുൽഫിയെ തടഞ്ഞുവയ്ക്കുകയും വലിയതുറ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തുടർന്ന് കൊച്ചിയിൽ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെത്തി വലിയതുറ പൊലീസ് സ്റ്റേഷനിൽ നിന്ന് സുൽഫിയെ കസ്റ്റഡിയിലെടുത്തു. പിഎഫ് നിരോധന മുന്നോടിയായി സുള്‍ഫിയുടെ നെടുമങ്ങാട്ടെ വീട്ടില്‍ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക