22
Jan 2023
Fri
22 Jan 2023 Fri

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വീടിനുള്ളില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സിപിആര്‍ അടക്കം നല്‍കിയിട്ടും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും രാത്രി 10.19ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1989ല്‍ വിപി സിങ് സര്‍ക്കാരിലും 1990കളുടെ ഒടുവില്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിലും മന്ത്രിയായി. മൂന്നുതവണ രാജ്യസഭാംഗമായി. 7 തവണ ലോക് സഭയിലെത്തി.