21
Apr 2023
Wed
21 Apr 2023 Wed

വള്ളം മറിഞ്ഞ നാല് സഹോദരങ്ങള്‍ക്ക് അടുത്തടുത്ത ഖബറുകളില്‍ അന്ത്യവിശ്രമം. ഞായറാഴ്ച വൈകീട്ട് കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്‌മവറിലെ പുഴയിലാണ് ഇവര്‍ മുങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇബാസ്, ഫസാന്‍, സുഫാന്‍, ഫര്‍ഹാന്‍ എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഏഴംഗസംഘം. ഞായറാഴ്ച വൈകീട്ട് വള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയ ഇവര്‍ സഞ്ചരിച്ച വള്ളം പെട്ടെന്നു വീശിയടിച്ച കാറ്റില്‍പെട്ട് ഒഴുക്കില്‍പ്പെടുകയും മറിയുകയുമായിരുന്നു.

മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. മൂന്നുപേരുടെ മൃതദേഹങ്ങളാണ് ആദ്യം കിട്ടിയത്. ഫര്‍ഹാന്റെ മൃതദേഹം പിറ്റേദിവസം നടത്തിയ തിരച്ചിലില്‍ ആണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം അടുത്തടുത്തായി കുഴിച്ച ഖബറുകളില്‍ മറവുചെയ്യുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക