05
Oct 2024
Tue
05 Oct 2024 Tue
four Israel soldiers serving in Ghost unit killed in Gaza

ഹമാസിനെ ഇല്ലാതാക്കാന്‍ ഗസയില്‍ കരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസയില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ഇസ്രായേല്‍ സേനയുടെ ഗോസ്റ്റ് യൂനിറ്റ് എന്നറിയപ്പെടുന്ന പ്രത്യേക ഓപറേഷന്‍ വിഭാഗത്തില്‍പ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യാപ്റ്റന്‍ യഹോനാതന്‍ ജോനി കെരണ്‍(22), സ്റ്റാഫ് സര്‍ജന്റ് നിസിം മെയ്താല്‍(20), സ്റ്റാഫ് സര്‍ജന്റ് അവിവ് ഗ്ലിബോ(21), സ്റ്റാഫ് സര്‍ജന്റ് നോര്‍ ഹൈമോവ്(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക