06
Apr 2026
Mon
ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലീ നഗരമായ ഹൈഫയില്‍ നാലുമരണം. നാലുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് അധികൃതര്‍ അറിയിച്ചു.
|
80 വയസ്സിലേറെ പ്രായമുള്ള ദമ്പതികളും 35ഉം 40ഉം വയസ്സുള്ള പുരുഷനും സ്ത്രീയുമാണ് മരിച്ചവര്‍. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ നിലംപൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി നടത്തിയ രക്ഷാപ്രവര്‍ത്തനം 18 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് നാലാമത്തെ മൃതദേഹം പുറത്തെടുത്തത്.
ALSO READ: യുഎഇയ്ക്കു നേരെ മിസൈല്‍ വര്‍ഷം; അബൂദബിയില്‍ ഒരാള്‍ക്ക് പരിക്ക്



