08
Sep 2023
Mon
08 Sep 2023 Mon

കടംനല്‍കിയ പണം തിരികെ ചോദിച്ചതിന് തിരുപ്പൂരില്‍ നാലുപേരെ വെട്ടിക്കൊന്നു. 47കാരനായ സെന്തില്‍ കുമാര്‍, ബന്ധുക്കളായ പുഷ്പാവതി, രത്തിനാമ്പള്‍, മോഹന്‍ രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സെന്തിലിന്റെ പാടത്തിരുന്ന് ചിലര്‍ മദ്യപിക്കുകയും ഇത് ചോദിക്കാനെത്തിയപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷത്തില്‍ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെന്തിലിന്റെയും മോഹന്‍രാജിന്റെയും സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വെങ്കടേഷ് ആണ് ആക്രമണത്തിനു പിന്നില്‍. ഇയാള്‍ സ്ഥാപനത്തില്‍ നിന്ന് പണം വാങ്ങിയിരുന്നു. വെങ്കടേഷിനെ കഴിഞ്ഞദിവസം ജോലിയില്‍ നിന്ന് പുറത്താക്കുകയും വായ്പ നല്‍കിയിരുന്ന പണം മോഹന്‍രാജ് മടക്കിച്ചോദിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുപിതനായ വെങ്കടേഷ് ക്വട്ടേഷന്‍ നല്‍കി ആക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക