കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന് മരിച്ചു. തൃശൂര്‍ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിലാണ് ദാരുണ സംഭവം. വെള്ളറക്കാട് ആദൂര്‍ സ്വദേശി കണ്ടേരിവളപ്പില് ഉമ്മര്‍-മുഫീദ ദമ്പതികളുടെ മകന് മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒമ്പതോടെയാണ് സംഭവം.
|
ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിയുടെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങിയത്. അടപ്പ് ശ്വാസനാളിയില്‍ കുടുങ്ങിയതോടെ കുട്ടിക്ക് ശ്വാസം കിട്ടാതായി. ശ്വാസം കിട്ടാതെ ഷഹല്‍ പിടയുന്നത് കണ്ടപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ഉടന്‍തന്നെ സമീപ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ALSO READ: അസ്മിനയെ കുത്തിക്കൊന്ന് കടന്നുകളഞ്ഞ ജോബി ജോര്‍ജ് പോലീസ് പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





