27
Apr 2025
Sat
27 Apr 2025 Sat
four year old girl dies after car rammed over her in front of house

മലപ്പുറം എടപ്പാളില്‍ വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിടിച്ച് നാലുവയസ്സുകാരി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. എടപ്പാള്‍ ഗവ. ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന മഠത്തില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ (4) ആണ് മരിച്ചത്. കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന സിത്താര (46), സുബൈദ (61), വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ ആലിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലിയയുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് അപകടം. അപകടം നടന്ന ഉടനെ നാലുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആലിയയെ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും സിതാര, സുബെദ എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.