ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അമ്മായി നാലുവയസ്സുകാരിയെ നരബലികൊടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മായിയെയും ഇവരുടെ ബന്ധുവായ ദുര്‍മന്ത്രവാദിയെയും പോലീസ് പിടികൂടി.
|
ബാലികയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം അമ്മായിയുടെ വീട്ടില്‍ കണ്ടെത്തുന്നത്.
ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തിരച്ചിലില്‍ കുട്ടിയെ കാണാതെ വന്നതോടെ കുടുംബം ഇസ്സത്ത് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മായി ആയ സാവിത്രിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു.
സാവിത്രിയുടെ വീട്ടിലോ പരിസരത്തോ കുട്ടിയെ തിരഞ്ഞെത്തിയവരെ കയറ്റിയില്ലെന്നും കുടുംബം പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കുഴല്‍കിണറിനു സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു.സാവിത്രിയുടെ ബന്ധുവായ ഗംഗാറാം ആയിരുന്നു മന്ത്രവാദം നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





