കൊടൈക്കനാലിനു സമീപം അഞ്ചുവീട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി നന്ദകുമാര്‍(21)ആണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു.
|
നന്ദകുമാര്‍ അടക്കം 11 വിദ്യാര്‍ഥികളായിരുന്നു കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കെത്തിയത്. ഇതിനിടെ ഇവര്‍ കൊടൈക്കനാല്‍-വാല്പാറ റൂട്ടിലുള്ള അഞ്ചുവീട് വെള്ളച്ചാട്ടം കാണാനെത്തി. തുടര്‍ന്ന് നന്ദകുമാര്‍ അടക്കം സംഘത്തിലെ അഞ്ചുപേര്‍ വെള്ളച്ചാട്ടത്തിലിറങ്ങുകയായിരുന്നു.
കനത്ത മഴ പെയ്യുന്നതിനിടെ വെള്ളം കുത്തിയൊഴുകുകയും നന്ദകുമാര്‍ ഒഴുക്കില്‍ പെടുകയുമായിരുന്നു. ഫയര്‍ ഫോഴ്സും പോലീസും വനംവകുപ്പും നാട്ടുകാരും അടക്കമുള്ള സംഘം കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: ആര്‍എസ്എസ് പ്രവര്ത്തകന് ഉദയന്‍ വധക്കേസില്‍ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





