15
Jun 2024
Sat
15 Jun 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനു ഒരു വർഷ ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി നടത്തുന്നു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് പട്ടികജാതി, വർഗക്കാരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് കോഴ്സ് നടത്തുന്നത്.

ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് പരിശീലനം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

ജൂലൈ 1ന് 18നും 27 വയസിനും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വോട്ടർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം ഈ കേന്ദ്രത്തിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2332113 / 8304009409.