07
Nov 2023
Mon
07 Nov 2023 Mon

പാഴ്‌സല്‍ വരുത്തിയ ബിരിയാണിയില്‍ കോഴിത്തലയും തൂവലും; പരാതിയുമായി അധ്യാപിക, പിന്നാലെ തിരൂരിലെ ഹോട്ടല്‍ പൂട്ടിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: തിരൂരിലെ ഹോട്ടലില്‍ നിന്നും പാഴ്‌സലായി വരുത്തിയ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയെന്ന പരാതിയുമായി അധ്യാപിക. തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാര്‍സല്‍ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നല്‍കിയിട്ടുണ്ട്. പരപ്പേരി സ്വാശ്രയ കോളജിലെ അദ്ധ്യാപികയാണ് പ്രതിഭ.

ഉടന്‍ ഓഫിസറും ഭക്ഷ്യസുരക്ഷാ ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ സുജിത് പെരേരയും ചേര്‍ന്നു ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടല്‍ വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി. ലൈസന്‍സുകളും ഉണ്ടായിരുന്നില്ല. ഇവര്‍ക്കുണ്ടായിരുന്ന റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എംഎന്‍.ഷംസിയ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക