16
Sep 2023
Sat
16 Sep 2023 Sat

കൊച്ചി: നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായതോടെ പ്രതികരണവുമായി നടിയുടെ അച്ഛന്‍ ജി. സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന തരത്തില്‍ മുമ്പും ഗോസിപ്പുകളുണ്ടായിട്ടുണ്ട്. തെന്നിന്ത്യയില്‍ ഇപ്പോഴത്തെ ഹിറ്റ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തി സുരേഷും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്നതാണ് ഒടുവില്‍ പ്രചരിച്ച റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മാതാവ് കൂടിയായ സുരേഷ് കുമാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ ആദ്യം പ്രചരിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നും ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നായിരുന്നു ഈ സമയത്ത് കീര്‍ത്തിയുടെ പ്രതികരണം.

ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ അറ്റ്‌ലിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക.