01
Nov 2023
Tue
01 Nov 2023 Tue

150 പലസ്തീനി തടവുകാർക്ക് പകരം 50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ധാരണയെത്തിയതായി റിപോർട്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഹമാസ് ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കം 50 പേരെ മോചിപ്പിക്കുന്നതിന് വഴി തെളിഞ്ഞതായി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്. ബന്ദികളെ മോചിപ്പിക്കാൻ ആഴ്ചകളായി തങ്ങൾ ശ്രമിക്കുകയായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ഭാ​ഗമായി നാലോ അഞ്ചോ ദിവസം വരെ വെടിനിർത്തലും ഉണ്ടാകുമെന്നാണ് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക