17
Sep 2025
Mon
17 Sep 2025 Mon
Gen Z protest rocks Nepal 20 killed Home Minister steps down

സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതിനെ തുടര്‍ന്ന് തെരുവില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെയുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മുന്നൂറിലേറെ പേരാണ് പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്നത്. പ്രതിഷേധം കനത്തതോടെ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവച്ചു. തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ രാജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹികമാധ്യമങ്ങള്‍ ആണ് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി നിരോധിച്ചത്. ഇതിനു പിന്നാലെ യുവാക്കള്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജും വെടിവയ്പും ജലപീരങ്കി പ്രയോഗവും ഉണ്ടായിരുന്നു.

ALSO READ: കോഴിക്കോട്ട് ഹണിട്രാപ്പില്‍ കുടുക്കി യുവാവിന്റെ പണം തട്ടിയതിന് യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍