20
May 2023
Sat
20 May 2023 Sat

ക്ഷേത്രത്തിനുള്ളില്‍ നഗ്നയായി കയറി ജര്‍മന്‍ വനിത. ഇന്തോനേഷ്യയിലെ ക്ഷേത്രത്തിലാണ് യുവതി പൂര്‍ണനഗ്നയായി കയറിയത്. ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന അനുഷ്ടാനത്തിനിടെയാണ് 28കാരി തുണിയഴിച്ച് കറങ്ങിനടന്നത്. ബാലിയില്‍ നടന്ന ഹൈന്ദവ പരിപാടിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് യുവതിയുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരക്ഷാജീവനക്കാരെ തള്ളിമാറ്റിയ ശേഷം അകത്തുകയറിയ യുവതി വസ്ത്രങ്ങള്‍ അഴിച്ചെറിയുകയായിരുന്നു. നഗ്നയായ യുവതി വേദിയിലെ നര്‍ത്തരുടെ ചുവടുകള്‍ അനുകരിക്കുകയും ചെയ്തു. ഇതിനു ശേഷം പ്രതിഷ്ഠയ്ക്കു മുന്നിലെത്തി യുവതി പ്രാര്‍ഥിക്കുകയും ചെയ്തു.

ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന വിദേശശികളടക്കം ഇത്തരമൊരു പെരുമാറ്റത്തില്‍ ഞെട്ടിപ്പോയി. സുരക്ഷാജീവനക്കാര്‍ യുവതിയെ കീഴടക്കുകയും പൊലീസിനു കൈമാറുകയും ചെയ്തു. കുറ്റംതെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ യുവതിക്കു ലഭിച്ചേക്കാം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക