ഇന്ത്യക്കാര്‍ക്കായി വിസാ നടപടികള്‍ ലഘൂകരിക്കാന്‍ ജര്‍മന്‍ നീക്കം. ഇന്ത്യക്കാര്‍ക്കായി വിസാ നടപടികള്‍ ലഘൂകരിക്കുമെന്ന് ജര്‍മന്‍ ചാന്‍സര്‍ ഒലാഫ് ഷോള്‍സ് ഇന്ത്യ സന്ദര്‍ശിക്കവെ വാക്കുനല്‍കിയിരുന്നു. ഐടി നിക്ഷേപകര്‍ക്കും സോഫ്റ്റ് വെയര്‍ ഡവലപര്‍മാര്‍ക്കും ആകര്‍ഷണ കേന്ദ്രമായി മാറാനാണ് ജര്‍മന്‍ നീക്കം. ഇതുവരെ ഇത്തരം വിസകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ ഇനിമുതല്‍ ഇത്തരം വിസകള്‍ ലളിതനടപടികളിലൂടെ ലഭ്യമാക്കും. ടൂറിസ്റ്റ് വിസകളും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ അനുവദിക്കാനാണ് ജര്‍മന്‍ നീക്കം.
|
ജര്‍മന്‍പൗരന്മാരില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് സംസാരിക്കില്ല എന്നതിനാല്‍ ജര്‍മന്‍ ഭാഷയറിയാത്തവര്‍ക്ക് വിസ നല്‍കിയിരുന്നില്ല. ഈ നിയന്ത്രണം ഉള്‍പ്പെടെ എടുത്തുകളയാനാണ് സര്‍ക്കാര്‍ നീക്കം.
90 ദിവസത്തേക്കുള്ള വിസിറ്റ് വിസയും ജര്‍മനി അനുവദിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, പോര്‍ച്ചുഗല്‍, പോളണ്ട്, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, മാള്‍ട്ട, ലക്‌സംബര്‍ഗ്, ഇറ്റലി, ഐസ് ലാന്‍ഡ്, ഹംഗറി, ഗ്രീസ്, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ചെക്ക് റിപബ്ലിക്ക്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങി 27 യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരം വിസകള്‍ അനുവദിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





