21
Jan 2023
Thu
21 Jan 2023 Thu
The accused was shot dead by the police

വിവാഹാഭ്യർഥ നിരസിച്ച 15കാരിയെ യുവാവ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ബദോഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കോച്ചിങ് സെന്ററിൽ നിന്ന് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അനുരാധ ബിന്ദ് എന്ന പെൺകുട്ടിയെ പ്രതിയായ അരവിന്ദ് വിശ്വകർമ(22)വെടിവച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുരാധയുടെ തലയ്ക്കാണ് വെടിയേറ്റത്. പ്രതി പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയും ഇത് വിസമ്മതിച്ച പെൺകുട്ടിയെ ഇയാൾ വെടിവച്ചുകൊല്ലുകയുമായിരുന്നു. കൃത്യശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.