ഭോപാല്‍: 18കാരിയെയും കാമുകനായ 21കാരനെയും പെണ്‍കുട്ടിയുടെ കുടുംബം കൊന്ന് മൃതദേഹങ്ങളില്‍ കല്ലുകെട്ടി മുതലകളുള്ള പുഴയിലെറിഞ്ഞു. മധ്യപ്രദേശിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. ശിവാനി തോമറും രാധേശ്യാം തോമറുമാണ് കൊല്ലപ്പെട്ടത്. മൊറീന ജില്ലയിലെ രത്‌നബാസൈ ഗ്രാമത്തിലാണ് സംഭവം. രാധേശ്യാമുമായുള്ള ശിവാനിയുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
|
രാധേശ്യാമിനെ ദിവസങ്ങളായി കാണുന്നില്ലെന്ന പിതാവിന്റെ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാല്‍ ഇരുവരും ഗ്രാമം വിട്ടുപോവുന്നത് ആരും കണ്ടിരുന്നില്ല. യുവതിയുടെ അച്ഛനെയും ബന്ധുക്കളെയും കസ്റ്റഡിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്.
ജൂണ്‍ മൂന്നിനാണ് ഇരുവരെയും വെടിവച്ചുകൊന്നത്. തുടര്‍ന്ന് മൃതദേഹത്തില്‍ വലിയ കല്ലുകള്‍ കെട്ടിവച്ച ശേഷം ചാമ്പല്‍ നദിയിലെറിയുകയായിരുന്നു. 2500ലേറെ മുതലകളാണ് ചാമ്പല്‍ നദിയിലുള്ളതെന്നാണ് കണക്ക്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





