03
May 2023
Fri
03 May 2023 Fri

2006ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ 17 വര്‍ഷത്തിനു ശേഷം പൊലീസ് ജീവനോടെ കണ്ടെത്തി. 15ാം വയസ്സില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ 32ാം വയസ്സിലാണ് കണ്ടുകിട്ടുന്നത്. ഡല്‍ഹിയിലെ ഗോകല്‍പൂരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഡിസിപി ഷഹ്ദാര രോഹിത് മീണ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തട്ടിക്കൊണ്ടുപോകപ്പെട്ട ശേഷം ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ ദീപക് എന്നയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നതെന്നും കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അവിടെ നിന്ന് രക്ഷപ്പെട്ട് ഡല്‍ഹിയില്‍ എത്തുകയായിരുന്നുവെന്നും ഗോകല്‍പൂരിയില്‍ വാടകവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 2006ല്‍ ഗോകല്‍പൂരി പൊലീസ് സ്റ്റേഷനില്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. അന്നു തുടങ്ങിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം തുമ്പ് ലഭിച്ചതും പൊലീസ് യുവതിയെ കണ്ടെത്തിയതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക