22
Sep 2022
Sat
22 Sep 2022 Sat

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ ലീഗ് ഫുട്‌ബോൾ മത്സരത്തിൽ ഡോൺബോസ്‌കോ ഫുട്‌ബോൾ അക്കാദമിക്ക് ദയനീയ പരാജയം. ഏകപക്ഷീയമായ ആറു ഗോളുകൾക്ക് ഗോകുലം കേരള എഫ്‌സി ഡോൺബോസ്‌കോയെ തകർത്തു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 18, 25, 81 മിനിട്ടുകളിലായി ഡോൺബോസ്കോയുടെ വല കുലുക്കി ഗോകുലത്തിന്റെ 10-ാം നമ്പർ വിവിയൻ കൊനെഡു അഡ്‌ജെ ഹാട്രിക് നേടി.  19-ാം നമ്പർ ഹർമിലൻ കൗർ 66,81 മിനിട്ടുകളിലായി രണ്ടു ഗോളുകളും 30-ാം നമ്പർ മാനസ 72-ാം മിനിട്ടിൽ ഒരു ഗോളും നേടി. 

 

ഗോകുലത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന ഡോൺബോസ്‌കോയെയാണ് കളിയിലുടനീളം കാണാനായത്. പ്രതിരോധനിര ഭേദിച്ച് ഗോകുലത്തിന്റെ ഗോൾ മുഖത്തേക്ക് രണ്ടു തവണ മാത്രമാണ് ഡോൺബോസ്‌കോയ്ക്കു മുന്നേറാനായത്. 6-ാം തിയ്യതി ബാസ്‌കോ എഫ്‌സിയും ഗോകുലം കേരള എഫ്‌സിയും തമ്മിലാണ് മത്സരം