ശനിയാഴ്ചത്തെ ആശ്വാസ ഇടിവിന് ശേഷം സ്വര്‍ണ വില വീണ്ടും കൂടി. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപയും പവന് 440 രൂപ വര്‍ധിച്ച് 53,640 രൂപയുമായി. തുടര്‍ച്ചയായ കുതിപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച വില 53,760 രൂപയിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപ കുറഞ്ഞുത്. ( gold price again rising )
|
ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ശനിയാഴ്ച അന്താരാഷ്ട്ര വിലയില്‍ 80 ഡോളര്‍ കുറവ് രേഖപ്പെടുത്തിരുന്നെങ്കിലും ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതി വീണ്ടും വിലവര്‍ധനവിന് കാരണമാവുകയായിരുന്നു. യുദ്ധഭീതി ഒഴിയുമ്പോള്‍ വില വീണ്ടും കുറഞ്ഞേക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





