12
Aug 2025
Sat
12 Aug 2025 Sat
Gold price drop in kerala

വലിയ കുതിപ്പിന് ശേഷം തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 75000ന് മുകളിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു. ആഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്.

ALSO READ: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് ശ്വേത മേനോന്‍; പകുതിയോളം പേരും എത്താതിരുന്ന തിരഞ്ഞെടുപ്പില്‍ ശ്വേത ജയിച്ചത് 27 വോട്ടിന്

ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1560 രൂപയാണ് കുറഞ്ഞത്.

ചിങ്ങമാസത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വര്‍ണവില കുറയുന്നത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസമാണ്. കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക