18
Jun 2025
Fri
18 Jun 2025 Fri
Kerala Gold Rate: All records broken; Gold price crosses 80,000

കൊച്ചി: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ആഗോള വിപണിയെയും പ്രാദേശിക വിപണിയെയും ഒരുപോലെ ബാധിച്ചു. ഇതോടെ കേരളത്തിലെ സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് പവന് 1560 രൂപയാണ് വര്‍ധിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയും കൂടിയതോടെ 9295 രൂപയായി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്നവിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 2800 രൂപയാണ് വര്‍ധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണം. ഇറാന്‍ തിരിച്ചടിച്ചതോടെ യുദ്ധഭീത ിവ്യാപിച്ചിട്ടുണ്ട്. ഇത് വീണ്ടും വിപണിയില്‍ അനിശ്ചിതത്വം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

സംഘര്‍ഷംമൂലം രൂപയുടെ മൂല്യവും ഇടിഞ്ഞു. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഇതോടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 86 കടന്നു. ഒരു ഡോളര്‍ വാങ്ങാന്‍ 86.08 രൂപ നല്‍കേണ്ടി വരും.

ഓഹരി വിപണി ദുര്‍ബലമായതും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും രൂപയെ സ്വാധീനിച്ചു. സെന്‍സെക്‌സ് 1300ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 81000 പോയിന്റിലും താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.

എണ്ണവിലയും ഉയര്‍ന്നിട്ടുണ്ട്. എണ്ണവില 8.59 ശതമാനമാണ് കുതിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് അസംസ്‌കൃത എണ്ണ ഒരു വീപ്പയ്ക്ക് 75 ഡോളര്‍ കടന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.

hits all-time record; reaches 75,000; Israeli attack affects market, rupee falls, stocks fall
Israel’s airstrikes on Iran’s nuclear facilities affected both global and local markets.