13
Jul 2024
Mon
13 Jul 2024 Mon
kerala latest gold price today gold rate hiked

ആഭരണപ്രേമികള്‍ക്ക് ആശ്വാസം: സ്വര്‍ണവില താഴേക്ക്, 54,000ല്‍ താഴെയെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ചിരുന്നു. അതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്.

എന്നാല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഗ്രാം സ്വര്‍ണത്തിന് 6,745 രൂപ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ത്തിന് 53,960 രൂപയുമായി.

സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വില്‍പ്പന നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയുമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില ശനിയാഴ്ച കുതിച്ചുയര്‍ന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമായത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക