കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞപ്പോള്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ മാത്രമാണ് ഇന്ന് കൂടിയത്. ആപേക്ഷികമായി പവന് 40 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയായി. ഗ്രാമിന് 5 രൂപയാണ് കൂടിയതോടെ 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
|
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച മുതലാണ് വര്‍ധനവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാമിന്റെ വില 9100 രൂപയായി. പവന്റെ വിലയില്‍ 360 രൂപയുടെ കുറവും ഉണ്ടായി. ആഗോളവിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 3,328 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,336.7 ഡോളറായി ഇടിഞ്ഞു.
തീരുവ സംബന്ധിച്ച യു.എസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സ്വര്‍ണവിപണിയും. പ്രസിഡന്റ് ട്രംപ് തീരുവയില്‍ വിവിധരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണ്. ഇതില്‍ തീരുമാനമായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതിന് അത് കാരണമാകും. ഇന്ത്യക്കുമേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് നാറ്റോ അറിയിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇതും ഭാവിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും.
ജൂലൈയിലെ സ്വര്‍ണവിലയിലെ മാറ്റം ഇങ്ങനെ
| Date | Price of 1 Pavan Gold (Rs.) |
| 1-Jul-25 | 72160 |
| 2-Jul-25 | 72520 |
| 3-Jul-25 | 72840 |
| 4-Jul-25 | 72400 |
| 5-Jul-25 | 72480 |
| 6-Jul-25 | 72480 |
| 7-Jul-25 | 72080 |
| 8-Jul-25 | 72480 |
| 9-Jul-25 | Rs. 72,000 (Lowest of Month) |
| 10-Jul-25 | 72160 |
| 11-Jul-25 | 72600 |
| 12-Jul-25 | 73120 |
| 13-Jul-25 | 73120 |
| 14-Jul-25 | Rs. 73,240 (Highest of Month) |
| 15-Jul-25 | 73160 |
| 16-Jul-25 Yesterday » |
72800 |
| 17-Jul-25 Today » |
Rs. 72,840 |
Gold prices in Kerala have fallen again, falling by Rs 5 per gram.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





