16
Jul 2025
Thu
16 Jul 2025 Thu
Gold price drop in kerala

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോഡ് വര്‍ധനയ്ക്ക് പിന്നാലെയാണ് എല്ലാവരെയും അമ്പരപ്പിച്ച് കുത്തനെ ഇടിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പവന് 1000 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന്റെ വില 74,040 രൂപയായി. ഗ്രാമിന് 125 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9255 രൂപയാണ്. അതേസമയം, ലോകവിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടായില്ല.

സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,387.15 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ സെഷനില്‍ 1.3 ശതമാനം ഇടിവ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു.

ALSO READ: സൗദിയില്‍ കുടുംബ സംഗമത്തിനിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,492.50 ഡോളറിലെത്തി. സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം, ഇന്ന് നേരിയ നേട്ടത്തോടെയാണ് ബോംബെ സൂചിക സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയില്‍ 53 പോയിന്റ് നഷ്ടത്തോടെ 82,779 പോയിന്റിലെത്തി. നിഫ്റ്റിയില്‍ 25,219 പോയിന്റിലാണ് വ്യാപാരം. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി.