11
Jul 2025
Thu
11 Jul 2025 Thu
SAUDI FAMILY GATHERING SHOOTING

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ ഹുഫൂഫില്‍ കുടുംബ സദസ്സില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. (Shooting at family gathering in Saudi Arabia; One killed; Suspect arrested)  അല്‍ഖത്താന്‍ കുടുംബ സദസ്സില്‍ മയക്കുമരുന്ന് അടിമയായ സൗദി യുവാവ് ആണ് വെടിവയ്പ്പ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്കുമരുന്ന് ലഹരിയില്‍, അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തോക്കുമായി കുടുംബ സദസ്സില്‍ പ്രവേശിച്ച പ്രതി ചടങ്ങില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ സൗദി പൗരന്‍ തല്‍ക്ഷണം മരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കാനും നിയമാനുസൃത നടപടികള്‍ക്കുമായി പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

ALSO READ: വീരമലക്കുന്ന് ഇടിഞ്ഞ് വരുന്നത് നേരില്‍ക്കണ്ടു. കാര്‍ മുന്നോട്ടെടുക്കണോ പിറകോട്ടെടുക്കണോയെന്ന് ഒരുനിമിഷം ശങ്കിച്ചു; മറ്റൊരു ഷിരൂര്‍ ആവാതിരുന്നത് ദൈവകൃപ കൊണ്ട്

പ്രതി മറ്റൊരു വീട്ടില്‍ കയറി സൗദി പൗരനെ കുത്തിപ്പരിക്കേല്‍പിച്ച ശേഷമാണ് സമീപത്ത് നടക്കുന്ന കുടുംബ സദസ്സിലെത്തി സൗദി പൗരനെ വെടിവെച്ചു കൊന്നതെന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. മുന്‍ വൈരാഗ്യമാണ് പ്രതിയെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്.

പ്രതി നടത്തിയ ആക്രമണത്തില്‍ മറ്റൊരു പ്രവാസിക്ക് പരിക്കേറ്റതായും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക