ബജറ്റിന് പിന്നാലെ സ്വർണ വില ഒറ്റയടിക്ക് 2000 രൂപയുടെ കുറവ്. ഇതോടെ സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപയാണ് വില കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്റെ വില 6495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി കുറച്ചിരുന്നു.
|
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. വീണ്ടും റെക്കോർഡ് ഭേദിക്കുമെന്ന അവസ്ഥയിൽ നിന്ന് വില ഇടിയുകയായിരുന്നു.
മെയ് മാസം 20 ന് 55,120 രൂപയിൽ എത്തിയതാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്.
സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വില്‍പ്പന നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





