17
Oct 2024
Fri
17 Oct 2024 Fri
Kerala Gold Rate: Gold price jumps; this month's highest rate to 65,000

കൊച്ചി: ഒരാഴ്ചത്തെ ഇടിവിനു ശേഷം കേരളത്തിൽ സ്വർണ്ണവില തിരിച്ചുകയറി. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 56760 രൂപയുമാണ് വില. ഇന്ന് ഒരു പവന് 560 രൂപയാണ് കൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56200 രൂപയുമായിരുന്നു.

ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലാണ് ഒരു ഗ്രാമിന് വിൽപന നടന്നത്. ഈ മാസം തുടക്കം മുതൽ തന്നെ വില ഏഴായിരത്തിന് മുകളിൽ തുടരുകയാണ്.

സ്വർണവില 7000 കടന്നതോടെ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. പണിക്കൂലി കൂടി ചേരുമ്പോൾ ഒരു പവന് നല്ലൊരു തുക മുടക്കേണ്ടി വരും.

ഒക്ടോബറിലെ സ്വർണവില

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

ഒക്ടോബർ 9: 56,240

ഒക്ടോബർ 10: 56200