07
Jul 2024
Thu
07 Jul 2024 Thu
goonda leader shot killed in Tamilnadu

ചെന്നൈ: തമിഴ്നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു. ദുരൈ(40)ആണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ദുരൈയെ വെടിവച്ചുകൊന്നതെന്നാണ് പോലീസ് അറിയിച്ചത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞ് എത്തിയപ്പോൾ ആക്രമണമുണ്ടാവുകയും തിരിച്ചടിയിൽ ദുരൈ കൊല്ലപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​ഇന്‍സ്പെക്ടറെ വെട്ടിയെന്നും പ്രാണരക്ഷാര്‍ഥം വെടിവച്ചുമെന്നുമാണ് പോലീസ് വിശദീകരണം. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ദുരൈ. ദുരൈുടെ നെഞ്ചിനും കാലിനുമാണ് വെടിയേറ്റത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും . തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലകൾ കൂടുന്നതിൽ ഹൈക്കോടതി അമർഷം രേഖപ്പെടുത്തി ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക