ഇഡി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച വി സെന്തില്‍ ബാലാജിയെ മന്ത്രിപദവിയില്‍ നിന്ന് പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ആലോചിക്കാതെയാണ് സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ നടപടി.
|
ഊര്‍ജ, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ സ്റ്റാലിന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് വകുപ്പുകള്‍ ഒഴിവാക്കി മന്ത്രി പദവിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ ഗവര്‍ണറുടെ നടപടിയുണ്ടായത്. ഗവര്‍ണറുടെ നടപടിയെ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചു വേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിക്കുകയും അദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





