സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു. കര്‍ണാടകയില്‍ യാദ്ഗിരിയിലാണ് സംഭവം. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍പേഴ്സണാണ് അഞ്ജലി കമ്പാനൂര്‍. യാദ്ഗിരി ജില്ലയിലെ ഗ്രീന്‍ സിറ്റിക്ക് സമീപം രണ്ടു ദിവസം മുമ്പായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. നാലുപേരടങ്ങുന്ന സംഘം അഞ്ജലി സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
|
ഗുരുതരമായി ആക്രമിക്കപ്പെട്ട അഞ്ജലിയെ ഡ്രൈവര്‍ ഉടനെ കലബുര്‍ഗിയിലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കമ്പാനൂറും അദ്ദേഹത്തിന്റെ സഹോദരനും നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകങ്ങള്‍ ചെയ്തവരാണ് അഞ്ജലിയുടെ കൊലപാതകത്തിനു പിന്നിലെന്നുമാണ് പോലീസ് സംശയിക്കുന്നത്.
ALSO READ: പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് പോകാനിരിക്കേ സ്റ്റേഷനില്‍ പോലിസുകാരിക്ക് നേരെ ലൈംഗിക അതിക്രമം





