15
Nov 2025
Sat
15 Nov 2025 Sat
police women sexually harassed

സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് സ്റ്റേഷനില്‍ പോലിസുകാരിക്ക് പീഡനം. അതും മറ്റൊരു പോലീസുദ്യോഗസ്ഥന്‍. കൊല്ലം നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ അതിക്രമത്തില്‍ കേസെടുത്തു. സിപിഒക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ പാറാവ് ജോലി പൂര്‍ത്തിയാക്കി വിശ്രമമുറിയിലേക്ക് പോകുകയായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥ. ഈ സമയത്താണ് അശ്ലീല പരാമര്‍ശങ്ങളും ശാരീരിക ആക്രമണവുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആറാം തിയ്യതിയാണ് സംഭവം. ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.