തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് കേരളാ സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണം പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തിയ്യതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാക് ചെയ്ത രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഉപയോഗിക്കണം. ദൂര സ്ഥലങ്ങളില്‍ ഇവ എത്തിക്കാന്‍ സമയമെടുക്കുന്നതിനാല്‍ 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



