കോഴിക്കോട്: അഞ്ച് വര്‍ഷം കൊണ്ട് ഇരുപതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബി എം ആന്റ് ബി സി നിലവാരത്തില്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വട്ടോളി-പാതിരിപ്പറ്റ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും വട്ടോളി യുപി സ്കൂള്‍ കെട്ടിടോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 50 ശതമാനം റോഡുകള്‍ ബി എംആന്ഡിബി സി നിലവാരത്തിലുയര്‍ത്താനുള്ള തീരുമാനം രണ്ടര വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തില്‍ മാത്രം ബി എം ആന്റ് ബി സി നിലവാരത്തില്‍ റോഡുകള്‍ നവീകരിച്ചതിനായി സാധാരണ നിര്‍മ്മാണത്തേക്കാള്‍ പത്ത് കോടിയോളം രൂപ അധികമായി ചെലവ് വന്നതായും മന്ത്രി പറഞ്ഞു.
|
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ചന്ദ്രന് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി സുരേന്ദ്രന് മാസ്റ്റര്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ്, ചെയര്‍പേഴ്സണ്‍മാരായ എം പി കുഞ്ഞിരാമന്, സി പി സജിത, റീന സുരേഷ്, ഹേമ മോഹന്‍, സുപ്രണ്ടിങ് എന്‍ജിനീയര്‍ യു പി ജയശ്രീ, കില റീജ്യണല്‍ മാനേജര്‍ എം അബ്ദുല്‍ സലീം, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്കൂള്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷമണന് നന്ദിയും പറഞ്ഞു.
വട്ടോളിയില്‍ നിന്നും ആരംഭിച്ച് പാതിരിപ്പറ്റ ടൗണില്‍ അവസാനിക്കുന്ന റോഡില്‍ 3.250 കിലോമീറ്റര്‍ ഭാഗം നാല് കോടി രൂപ ചെലവഴിച്ച് ബി എം ആന്റ് ബി സി നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





