നവദമ്പതികൾക്ക് ഗർഭനിരോധന ഉറകളും ഗുളികകളും സമ്മാനമായി നൽകാൻ ഒഡീഷ സർക്കാർ പദ്ധതി. കേന്ദ്രസർക്കാരിന്റെ മിഷൻ പരിവാർ വികാസ് പദ്ധതിയുടെ ഭാഗമായാണ് ഒഡീഷ സർക്കാരിന്റെ നടപടി.
|
നവദമ്പതി കിറ്റ് എന്ന് പേരിട്ടാണ് ആശാവർക്കർമാർ മുഖേന സർക്കാർ പുതുതായി വിവാഹിതരായവർക്ക് ഗർഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്യുന്നത്. ഇതോടൊപ്പം സുരക്ഷിത ലൈംഗികത, കുടുംബാസൂത്രണം തുടങ്ങിയ വിഷയങ്ങളിലെ ബോധവൽക്കരണ ബ്രോഷറുകളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേ രണ്ട് ടവലുകൾ, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകൾ, വിവാഹ രജിസ്ട്രേഷൻ ഫോറം എന്നിവയും കിറ്റിലുണ്ട്. ഗ്രാമീണ, നഗരമേഖലകളിലും കിറ്റ് വിതരണം ഉണ്ടാവുമെന്നും കുടുംബാസൂത്രണ പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പിന് കീഴിൽ നടത്തുമെന്നും ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ബിജയ് പനിഗ്രഹി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



