സ്റ്റുഡന്റ് പോലീസ് കേഡറ്റായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാറിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഗ്രേഡ് എസ്ഐയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിഞ്ഞാലക്കുട റൂറല് എസ്പി ഓഫിസിലെ ഗ്രേഡ് എസ് ഐ ചന്ദ്രശേഖരനെ(50) ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോക്സോ കേസ് ചുമത്തി എസ് ഐയെ കസ്റ്റഡിയിലെടുത്തത്.
|
പെൺകുട്ടി ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പോലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ് ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





