03
Apr 2025
Wed
03 Apr 2025 Wed
grand daughter of union minister Jitan Ram Manjhi shot killed by husband

കേന്ദ്ര എംഎസ്എംഇ മന്ത്രി ജിതന്‍ റാം മാഞ്ജിയുടെ പേരമകളെ ഭര്‍ത്താവ് വെടിവച്ചുകൊന്നു.സുഷമാ ദേവിയെയാണ് ഭര്‍ത്താവ് രമേഷ് കൊലപ്പെടുത്തിയത്. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. സംഭവസമയം മക്കളും സുഷമയുടെ സഹോദരി പുനം കുമാരിയും വീട്ടിലുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി പന്ത്രണ്ടോടെയാണ് രമേഷ് ജോലി കഴിഞ്ഞു വീട്ടിലെത്തിയത്. ഇതിനു ശേഷം സുഷമാദേവിയും രമേഷും തമ്മില്‍ രാത്രിയില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് പൂനം കുമാരി പറഞ്ഞു. തര്‍ക്കത്തിനിടെ ഭര്‍ത്താവ് നാടന്‍ തോക്കുപയോഗിച്ച് സുഷമാ ദേവിയെ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ സുഷമ മരിച്ചു. ബിഹാര്‍ സര്‍ക്കാരിന്റെ മഹാ ദലിത് വികാസ് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു സുഷമ. രമേഷ് പാട്‌നയില്‍ ട്രക്ക് ഡ്രൈവറാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക