21
Oct 2023
Tue
21 Oct 2023 Tue

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏഷ്യന്‍ ടൗണ്‍ ശാഖയില്‍ പത്താമത് വാര്‍ഷിക പ്രമോഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 10ന് ആരംഭിച്ച പ്രമോഷന്റെ ഭാഗമായി 10 ഖത്തര്‍ റിയാലിന് വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവും. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷോപ് (91 &170 ), എന്നീ ഔട്ട്‌ലെറ്റുകളില്‍ പ്രമോഷന്‍ ഇളവുകള്‍ ലഭ്യമായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഴം,പച്ചക്കറികള്‍ ,ഫ്രഷ് ഫുഡ്, ഹോട് ഫുഡ്, ബേക്കറി, ഗ്രോസറി, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ് തുടങ്ങി 500 ഓളം ഉത്പന്നങ്ങള്‍ 10 ഖത്തര്‍ റിയാല്‍ പ്രൊമോഷനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കൂടാതെ,ഏഷ്യാന്‍ടൗണിലെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ അവേര്‍ലി പ്രമോഷനും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 27 വരെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ് നമ്പര്‍ 91 & 170, പ്ലാസ മാള്‍), ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകൈര്‍) 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി 8 MG ZS കാറുകള്‍ ഉപഭോക്താക്കള്‍ക്കു നറുക്കെടുപ്പിലൂടെ സ്വന്തമാക്കാവുന്നതാണ്

കഴിഞ്ഞ പത്തു വര്‍ഷമായി ഉപഭോക്താക്കള്‍ നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാന്റിന്റെ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നിലെന്ന് റീജ്യനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.