15
Aug 2022
Sat
15 Aug 2022 Sat

 ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് തങ്ങളുടെ പുതിയ ശാഖ ഷാർജയിലെ സൂഖ് അൽ ജുബൈൽ ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ കഴിഞ്ഞദിവസം തുറന്നു. ഷാർജ സർക്കാരിന്റെ നിക്ഷേപ  വിഭാ​ഗമായ ഷാർജ അസറ്റ് മാനേജ്മെന്റിന്റെ പദ്ധതിയായ സൂഖ് അൽ ജുബൈലുമായി സഹകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ​ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അൻവർ അമീൻ ചേലാട്ട് അറിയിച്ചു. സൂഖ് അൽ ജുബൈലിൽ അനിവാര്യമായിരുന്ന ​പലവ്യജ്ഞന ഷോപ്പിനാണ് ​ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ചിലൂടെ സാധ്യമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 റീജൻസ് ​ഗ്രൂപ്പ് ഡയറക്ടർ എൻ വി മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടമാരായ റാഷിദ് അസ് ലിം, അബ്ദുസ്സുബ്ഹാൻ ഷംസുദ്ദീൻ ബൻ മൊഹിയുദ്ദീൻ, സിഎഒ സലീൽ ബാബു, ജനറൽ മാനേജർ അബ്ബാസ് ഖാൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക