ഖത്തറിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന അറബിക് ഫെസ്റ്റിവലിന് ഗ്രാന്‍ഡ് മാള്‍ മെക്കൈന്‍സ് എക്‌സിറ്റ് 37, സല്‍വ റോഡില്‍ തുടക്കമായി. ജിഎം അജിത് കുമാര്‍, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ദിഖ്, ഫിനാന്‍സ് മാനേജര്‍ അനില്‍ എന്നിവരും മറ്റ് സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങളും ചേര്‍ന്ന് കാംപയിന്‍ ഉദ്ഘാടനം ചെയ്തു.
|
അറബിക് ക്രീപ്പ്, അറേബ്യന്‍ സ്വീറ്റുകള്‍, ബാര്‍ബിക്യു , സ്പൈസസ്, തുര്‍ക്കിഷ് ഉല്‍പ്പന്നങ്ങള്‍, അറബിക് വസ്ത്രങ്ങള്‍, അബായകള്‍, ആരോഗ്യസൗന്ദര്യവര്‍ധക വസ്തുക്കള്‍, വിന്റര്‍ ക്യാംപിംഗ് ഐറ്റംസ്, പ്ലാന്റ്‌സ് & ഫ്‌ലവര്‍, അറബിക് ഫുഡ്‌സ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇതിനൊപ്പം ഗ്രാന്‍ഡ് ഫ്രഷ് ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങളും ഈ പ്രമോഷന്റെ ഭാഗമാണ്. ഗ്രാന്‍ഡ് മാള്‍ മെക്കൈന്‍സ് (സല്‍വ റോഡ്, എക്‌സിറ്റ് 37) ഷോറൂമില്‍ മാത്രമായിരിക്കും ഈ ഫെസ്റ്റിവല്‍ നടക്കുക. ഫെസ്റ്റിവല്‍ നവംബര്‍ 8ന് സമാപിക്കും.
എല്ലാ ഉപഭോക്താക്കളെയും ഈ അറബിക് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനും ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഗ്രാന്‍ഡ് മാള്‍ അധികൃതര്‍ അറിയിച്ചു.
ALSO READ: പ്രണയബന്ധം എതിര്‍ത്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി 17കാരിയായ മകളും നാല് ആണ്‍സുഹൃത്തുക്കളും





