ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഷൂട്ട് ആന്‍ഡ് വിന്‍, ഫുട്‌ബോള്‍ ജഗ്ലിങ്, സ്ലോ സൈക്ലിങ്, പെനാല്‍റ്റി ഷൂട്ട് തുടങ്ങിയ മത്സരങ്ങളില്‍ വിവിധ രാജ്യക്കാര്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
|
ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക ഓഫറുകളും ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിരുന്നു. കായിക വിനോദത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഗ്രാന്‍ഡ് മാള്‍ റീജ്യനല്‍ ഡയറക്ടറും ഐസിസി അഡൈ്വസറി ബോര്‍ഡ് അംഗവുമായ അഷ്‌റഫ് ചിറക്കല്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





